ഉത്തരാഖണ്ഡിലെ 12000 ത്തോളം ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഭാരത്‌നെറ്റ് 2.0 പദ്ധതിയ്ക്ക് കേന്ദ്രാനുമതി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭാരത്‌നെറ്റ് 2.0 പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദും തമ്മില്‍ ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം.ഭാരത് നെറ്റ് 2.0 പദ്ധതി ഉത്തരാഖണ്ഡിലെ 12000 ത്തോളം ഗ്രാമങ്ങളെ ബന്ധിപ്പിക്കും. പദ്ധതി നിര്‍ദേശം കേന്ദ്ര ഇലക്ട്രോണിക്‌സ്- വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ് അംഗീകരിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്താണ് ട്വീറ്റിലൂടെ അറിയിച്ചത്. ഉത്തരാഖണ്ഡിന്റെ സങ്കീര്‍ണ ഭൂമിശാസ്ത്രം, അതിര്‍ത്തി പ്രദേശത്തിന്റെ പ്രാധാന്യം, പ്രകൃതിദുരന്തസാധ്യത എന്നിവ കണകാക്കുമ്പോള്‍ ഭാരത്‌നെറ്റ് പദ്ധതി നടപ്പാക്കേണ്ടത് ആവശ്യമാണെന്നും റാവത്ത് പറഞ്ഞു.ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി. ഉത്തരാഖണ്ഡിന്റെ ഡിജിറ്റല്‍ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഉടന്‍ തന്നെ സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങള്‍ക്കും ഭാരത് നെറ്റ് വഴി ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് നല്‍കും, അതിര്‍ത്തി പ്രദേശങ്ങളിലെ മൊബൈല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നുമാണ് വിഷയത്തില്‍ കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തത്.ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവത്തിന്റെ അടിത്തറയാണ് ഭാരത്നെറ്റ് പദ്ധതി. ഇന്ത്യയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഒരുലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. ദിവസം എണ്ണൂറ് കിലോമീറ്റര്‍ വീതം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാനായത് ലോകറെക്കോര്‍ഡായിരുന്നു. രണ്ടാംഘട്ടത്തില്‍ ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകളിലാണ് സേവനം എത്തിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →