തിരുവനന്തപുരം. : പതിനൊന്ന് വിദേശ യാത്രകളാണ് താന്‍ നടത്തിയിട്ടുളളതെന്ന് സ്‌പീക്കറുടെ ഓഫീസ്. സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്റെ വിദേശ യാത്രകളുടെ കണക്കില്‍ അവ്യക്തത. ആകെ 11 യാത്രകളാണ് നടത്തിയിട്ടുളളതെന്ന് സ്‌പീക്കറുടെ ഓഫീസ്, എന്നാല്‍ 21 തവണ സ്‌പീക്കര്‍ ദുബായില്‍ മാത്രം എത്തിയിട്ടുളളതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നു.
2016ല്‍ സ്‌പീക്കറായി ചുമതല ഏറ്റ ശേഷം 9 തവണ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറന്നു. ലണ്ടണ്‍, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് ഓരോ തവണയും . വിവരാവകാശ അപേക്ഷക്ക് അദ്ദേഹത്തിന്‍റെ ഓഫീസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പതിനൊന്നില്‍ രണ്ടു തവണ സ്വകാര്യാവശ്യത്തിനാണ് പോയതെന്നും അതിന്റെ തുക സ്വന്തം കയ്യില്‍ നിന്നാണ് ചെലവാക്കിയതെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
എന്നാല്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുളള കണക്കുപ്രകാരം സ്‌പീക്കര്‍ ദുബായില്‍ മാത്രം എത്തിയത് 21 തവണയാണ്. ഇതില്‍ മൂന്നെണ്ണം മറ്റുരാജ്യങ്ങളിലേക്ക് പോകുന്നതിനിടയില്‍ ഇറങ്ങിയതാണെന്നു വിവാരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. യാത്രകള്‍ക്കായി 9,05787 രൂപ ഖജനാവില്‍ നിന്ന് ചെലവിട്ടു. ബാക്കിയുളള യാത്രകളുടെ ചെലവിനെക്കുറിച്ച് വിശദീകരണമില്ല.