ലോക്കറുകള്‍ നിറഞ്ഞു. ഇനി വെളളിക്കട്ടകള്‍ വേണ്ടെന്ന് അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ്

ലഖ്‌നൗ: അയോദ്ധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി വെളളിക്കട്ടകള്‍ സംഭാവനയായി നല്‍കേണ്ടതില്ലെന്ന് രാമ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് . ലോക്കറുകള്‍ നിറഞ്ഞുവെന്നും ഇനിയും വെളളിക്കട്ടകള്‍ ആവശ്യമായി വന്നാല്‍ അപ്പോള്‍ അറിയക്കാമെന്നും ട്രസറ്റ് അംഗമായ ഡോ. അനില്‍മിശ്ര പറഞ്ഞു.

ക്ഷേത്ര നിര്‍മ്മാണത്തിനായി വെളളിക്കട്ടകള്‍ സംഭാവന ചെയ്യാന്‍ നേരത്തെ ആഹ്വനം ഉണ്ടായിരുന്നു. ഇതുവരെ 400 കിലോയിലേറെ വെളളിയാണ് സംഭാവനയായി ലഭിച്ചത്. 39 മാസത്തിനുളളില്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 600 കോടിയോളം രൂപ പണമായി ഇതുവരെ ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനയായി ലഭിച്ചിട്ടുളളതായും ഭാരവാഹികള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →