ഇര കൂറുമാറിയിട്ടും പ്രതിക്ക് ശിക്ഷ ഉറപ്പാക്കി സെഷന്‍സ് കോടതി

പത്തനംതിട്ട: ഒമ്പതാംക്ലാസ് വിദ്ധ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് ജഡ്ജി സാനുഎസ് പണിക്കര്‍. ഈ കേസില്‍ ഇരയായ പെണ്‍കുട്ടി കൂറുമാറിയിട്ടും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. കന്യാകുമാരി ജില്ലക്കാരനായ രാജന്‍(39) ആണ് ശിക്ഷിക്കപ്പെട്ടത്.

2009ലാണ് കേസിനാധാരമായ സംഭവം നടന്നത്. .വീടിന് സമീപത്തെ പളളിയുടെ പണിക്കുവന്ന രാജന്‍ എന്നയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് കേസ് കൂടല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിചാരണ വേളയില്‍ പെണ്‍കുട്ടി പ്രതിക്കനുകൂലമായി മൊഴി നല്‍കിയെങ്കിലും പരിശോധിച്ച ഡോക്ടറോട് പറഞ്ഞ മൊഴിയും ഗര്‍ഭഛിദ്രം നടത്തുന്നതിന് മജിസ്‌ട്രേറ്റ് ‌കോടതിയില്‍ നല്‍കിയ അപേക്ഷയും ഡിഎന്‍എ ഉള്‍പ്പടെ ശാസ്ത്രീയ തെളിവുകളു നിരത്തി കുറ്റം തെളിയിക്കുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞു.

കോടതിയില്‍ കളവായി മൊഴി പറഞ്ഞ ഇരക്കെതിരെ ക്രിമിനല്‍ നടപടി നിയമപ്രകാരം ശിക്ഷാനടപടി സ്വീകരിക്കണമെന്ന് പബ്ലിക്ക പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. പ്രായം പരിഗണിച്ചും രണ്ടുവയസുളള കുട്ടിയുമൊത്ത് കുടുംബ ജീവിതം നയിക്കുന്നതിനാലും നടപടി ഒഴിവാക്കുന്നതായി വിധിന്യായത്തില്‍ കേടതി പറഞ്ഞു.പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ് മനോജ് ഹാജരായി.

Share
അഭിപ്രായം എഴുതാം