റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി വിജയരാഘവൻ, അപകടം ഭൂരിപക്ഷ വർഗീയത തന്നെ

February 18, 2021 - 11:41 am

കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചു നല്‍കിയതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടമെന്നും അതിന് അധികാരത്തിന്റെ സ്വാധീനമുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

‘ രണ്ടും ഒരു ത്രാസിലിട്ട് തുല്യമാണെന്ന് ഇടതുപക്ഷം ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ പറയുമ്പോള്‍ ഇടതുപക്ഷം അല്ലാതാവും. നമുക്കത് പറയാന്‍ കഴിയില്ല,’ വിജയരാഘവന്‍ പറഞ്ഞു.

മുക്കത്ത് നടന്ന വികസന മുന്നേറ്റ ജാഥയിലായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്നും ഇതിനെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.

‘ ന്യൂനപക്ഷ വര്‍ഗീയതയെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയുമോ? അത് ഭൂരിപക്ഷ വര്‍ഗീയതയുടെ അക്രമപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കില്ലേ? ഏറ്റവും തീവ്രമായ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയല്ലേ,’ വിജയരാഘവന്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *