തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ടുളള ജാമ്യ ഹര്‍ജി നല്‍കുന്ന ദിവസം തന്നെ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി സരിതാ നായര്‍ ഹൈക്കോടതിയി്ല്‍ ഹര്‍ജി നല്‍കി. അര്‍ബുദത്തിന് ചികിത്സയിലാണെന്നും കോവിഡ് സാഹചര്യംകൂടി കണക്കിലെടുത്ത് ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നുമായിരുന്നു ആവശ്യം.
തനിക്കെതിരെ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ച കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി 25 ന് കേസ് പരിഗണിക്കുന്നുണ്ടെന്നും അന്നുതന്നെ ജാമ്യ ഹര്‍ജികൂടി പരിണിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നുമാണ് ആവശ്യം. ഹര്‍ജി അടുത്ത ആവ്ച പരിഗണിക്കാനായി ജസ്റ്റീസ് വിജിഅരുണ്‍ മാറ്റി.
പ്രതിയായ സരിതയോട് ഫെബ്രുവരി 11ന് ഹാജരാകാന്‍ കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടടതി നിര്‍ദ്ദേശിച്ചിരുന്നു. വക്കീല്‍ മുഖേന അവധിക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇത് തളളി അറസറ്റ് വാറന്‍റ് പുറപ്പെടുവിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ടിലെ ഡോക്ടറുടെ കുറിപ്പും ഹാജരാക്കിയിരുന്നു. എന്നാല്‍ ന്യൂറോ സംബന്ധമായ പ്രശ്‌നമാണെന്നാണ് ഡോക്ടരുടെ കുറിപ്പില്‍ നിന്നും വ്യക്തമാകുന്നതെന്ന് കോടതി വാക്കാല്‍ പറഞ്ഞു.കീമോ തെറാപ്പി വേണ്ട രോഗമാണെന്ന് സരിതയുടെ അഭിഭാഷകനും അറിയിച്ചതോടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.

