ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

വലിയമല: ബൈക്കില്‍ വന്ന് ബാലികയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ശ്രമിച്ച യുവാവ് അറസ്റ്റില്‍. അരുവിക്കര വില്ലേജില്‍ ഇരുമ്പ മരുതംകോട് വിഎസ് നിവാസില്‍ ബിജു(45) ആണ് അറസ്റ്റിലായത്.ജനുവരി 29ന് രാവിലെ പത്തുമണിയോടുകൂടി ഉഴമലക്കല്‍ സ്വദേശിനിയായ ബാലിക നടന്നുപോകവെ വഴിയില്‍ വെച്ച് ബൈക്കില്‍ വന്ന പ്രതി തടഞ്ഞുനിര്‍ത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. വലിയമല പോലീസ് സ്‌റ്റേഷനില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെക്കുറിച്ച വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷ്‌കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വലിയമല ഇന്‍സ്‌പെക്ടര്‍ മനോജ് കെഎസിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ ധന്യ, ബാബു, സിവില്‍ പോലീസ് ഓഫീസര്‍ മാരായ ദിലീപ് രാംകുമാര്‍, സുരേഷ്ബാബു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ ‌ചെയ്തു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം