എറണാകുളം: കേന്ദ്രം ഇന്ധനില 20 രൂപ കൂട്ടിയാല്‍ കേരളം 25 രൂപ കൂട്ടുകയാണെന്നും ജനങ്ങള്‍ ഇത് ചോദ്യം ചെയ്യണമെന്നും മേജര്‍ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. സംസ്ഥാന സര്‍ക്കാരിന് നമ്മളോട് അത്രയും ഇഷ്ടമുണ്ടെങ്കില്‍ സര്‍ക്കാരിനുളള ടാക്‌സ് വേണ്ടായെന്ന പറയട്ടെ.അത്പറയുന്ന ഒറ്റപാര്‍ട്ടിക്കാരനേയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എവിടൊക്കെ കയ്യിട്ടുവാരാന്‍ പറ്റുമെന്ന് നോക്കി ഒന്നുമില്ലേല്‍ പോലീസുകാരോട് പറയും ഇത്ര പെറ്റി അടിച്ചിട്ടുവരാന്‍. ആ പാവങ്ങള്‍ മനസില്ലാ മനസോടെ പെറ്റിയടിക്കും. അവര്‍ക്കുമുണ്ടാകും സങ്കടം. എങ്ങനെ ഞാനീ പാവപ്പെട്ടവരുടെ കയ്യില്‍ നിന്ന് പിടിച്ചുപറിക്കും എന്നായിരിക്കും അവരുടെ സങ്കടം. മേജര്‍ രവി പറഞ്ഞു.
ഐശ്വര്യകേരള യാത്രാ വേദിയില്‍ മുഖ്യഥിതിയായി മേജര്‍ രവി എത്തിയിരുന്നു. തൃപ്പൂണിത്തുറയിലെ വേദിയിലാണ് സ്വീകരണം നല്‍കിയത്. രമേശ് ചെന്നിത്തലയും, ഹൈബി ഈഡനും ഉള്‍പ്പെടെയുളളവരാണ് മേജര്‍രവിയെ വേദിയിലേക്ക് സ്വീകരിച്ചത്. നേരത്തെ മേജര്‍രവി കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചതി ന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവിനും കെപിസിസി അദ്ധ്യക്ഷനും ഒപ്പമുളള ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്.