കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ദക്ഷിണ കൊല്‍ക്കത്തയിലെ ഭബാനിപൂര്‍ നിയോജകമണ്ഡലത്തില്‍ സിനിമാതാരത്തെ രംഗത്തിറക്കാന്‍ ബിജെപി.ഭബാനിപൂര്‍ നിയോജകമണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി.തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മേധാവിക്കെതിരെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ വോട്ടര്‍മാരെ അമ്പരിപ്പിക്കുന്ന ഒരാളെ ഉപയോഗിക്കുന്നതില്‍ പാര്‍ട്ടി ശ്രദ്ധിക്കുമെന്നാണ് ഇതിനോട് ബിജെപി വൃത്തങ്ങള്‍ പ്രതികരിച്ചത്. സിനിമാ താരത്തെ കളത്തിലിറക്കാനുള്ള ആശയം പരിഗണിക്കുന്നതിന്റെ പ്രധാന കാരണം മമത ബാനര്‍ജിയെ പ്രതിരോധിക്കാന്‍ ഗ്ലാമര്‍ ഉപയോഗിക്കുക എന്നതാണ്. അവര്‍ക്കെതിരെ മികച്ച താരത്തെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ ഭബാനിപൂരിലെ വോട്ടര്‍മാരെ ബിജെപിയുടെ ഭാഗത്തേക്ക് കൊണ്ടുവരുന്നത് വളരെ എളുപ്പമായിരിക്കുമെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞത്. എന്നാല്‍ഇക്കാര്യത്തില്‍ ഒന്നും തീരുമാനിച്ചിട്ടില്ലെങ്കിലും ബംഗാളി സിനിമാതാരങ്ങളുടെ പേരുകള്‍ പാര്‍ട്ടിയില്‍ ഉയരുന്നുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
മമത ബാനര്‍ജിക്കെതിരെ സിനിമാതാരത്തെ രംഗത്തിറക്കാന്‍ ബിജെപി
