റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡിന്റെ തുടക്കം: ചൈന വിവരങ്ങള്‍ കൈമാറണമെന്ന് യുഎസ്

February 14, 2021 - 8:10 pm

വാഷിംങ്ടണ്‍: കൊവിഡിന്റെ തുടക്കകാലത്തെ വിവരങ്ങള്‍ ചൈന നല്‍കണമെന്ന് അമേരിക്ക. കൊവിഡ് പകര്‍ച്ചവ്യാധിയെക്കുറിച്ച് നന്നായി മനസിലാക്കുന്നതിനും ഭാവിയില്‍ അതിനെ നേരിടുന്നതിനും ഈ വിവരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും വ്യക്തമാക്കികൊണ്ടാണ് യുഎസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാത്ത വിദഗ്ദ്ധരുടെ കണ്ടെത്തലുകള്‍ ഇതിന് ആവശ്യമാണെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് പ്രസ്താവനയില്‍ പറഞ്ഞു.

2019 ഡിസംബര്‍ അവസാനത്തിലാണ് ചൈനീസ് നഗരമായ വുഹാനില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ലോകമാകെ പടര്‍ന്ന് പിടിച്ച പകര്‍ച്ചവ്യാധിയില്‍ 2,396,283 മരണങ്ങളാണ് സംഭവിച്ചത്. ഒപ്പം 108,822,502 പേരെ ബാധിച്ചുവെന്നും യുഎസ് വ്യക്തമാക്കി.ജോണ്‍സ് ഹോപ്കിന്‍സ് കൊറോണ വൈറസ് ട്രാക്കര്‍ പറയുന്നത്, ലോകത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായ അമേരിക്കയില്‍ 27,189,188 കേസുകളും 468,103 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *