റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസുകളെ ഫൈസര്‍ വാക്‌സിന്‍ പ്രതിരോധിക്കുന്നതായി പഠനം

February 10, 2021 - 7:35 pm

ന്യൂയോര്‍ക്ക്: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസുകളെ അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറും ജര്‍മ്മന്‍ ബയോടെക്‌നോളജി കമ്പനിയായ ബയോ ടെക്കും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഫൈസര്‍ വാക്‌സിന്‍ പ്രതിരോധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. യുകെയിലും ദക്ഷിണാഫ്രിക്കയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് വകഭേദങ്ങളെ വാക്‌സിന്‍ നിര്‍വീര്യമാക്കുന്നുവെന്നാണ് നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്‍501വൈ, ഇ484കെ വകഭേദങ്ങളെയാണ് വാക്‌സിന്‍ ഫലപ്രദമായി നേരിട്ടത്.

വാക്സിന്‍ സ്വീകരിച്ച ആളുകളുടെ രക്തസാംപിളുകള്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. എന്നാല്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പൂര്‍ണരൂപം ശേഖരിച്ച സാംപിളുകള്‍ ലഭ്യമല്ലാത്തതിനാല്‍ പരീക്ഷണഫലം പൂര്‍ണമല്ലെന്നും പഠനം പറയുന്നുണ്ട്. അതേസമയം വാക്സിന്‍ ഫലപ്രദമാണെന്ന ഫൈസര്‍ കമ്പനിയും ടെക്സസ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.

വൈറസിന്റെ പതിനാറ് വകഭേദങ്ങള്‍ക്കെതിരെ വാക്സിന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി ഫൈസറിന്റെ വാക്സിന്‍ വിഭാഗം വിദഗ്ധന്‍ ഫില്‍ ഡോര്‍മിറ്റ്സര്‍ പറഞ്ഞു. ‘വൈറസിന്റെ പതിനാറ് വകഭേദങ്ങള്‍ക്കെതിരേ വാക്സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത് നല്ല വാര്‍ത്തയാണ്. പതിനേഴാം വകഭേദത്തിനെതിരേയും വാക്സിന്‍ പ്രവര്‍ത്തിക്കുമെന്നുതന്നെയാണ് ഉറപ്പ്- ഫില്‍ ഡോര്‍മിറ്റ്സര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *