സര്‍വകലാശാല സംവാദത്തിലും മുഖ്യമന്ത്രിയുടെ ക്ഷോഭം

കോട്ടയം: എംജി സര്‍വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ത്ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി സംസാരം അവസാനിപ്പിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍ ശബ്ദത്തില്‍ മുഖ്യമന്ത്രി പറയുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധത്തിനിടയാക്കി.

നന്ദി പ്രകടനത്തിന് ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് എന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞുതുടങ്ങിയപ്പോള്‍ ‘ഇനിയൊരു ചോദ്യമില്ല.ഇനിയൊരു ചോദ്യമില്ല ഒരു ചോദ്യവുമില്ല.അവസാനിച്ചു,അവസാനിച്ചു ചോദ്യം ഇനിയില്ല ‘ എന്നിങ്ങെനെ പറഞ്ഞശേഷം മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തെ അപലപിച്ച് പലരും പരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തെ സഹിഷ്ണതയോടെ നേരിടുന്നതിന്റെ വീഡിയോകളും ഇതോൊപ്പം യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുണ്ട്. ചോദ്യമുന്നയിച്ച വിദ്യാര്‍ത്ഥിനിയോട് കുറച്ചുകൂടി മാന്യമായി പെരുമാറാമായിരുന്നുവെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി നന്ദിപറഞ്ഞ് അവസാനിപ്പിച്ച ശേഷം ചോദ്യമുന്നയിച്ചതാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിന് കാരണമെന്ന് എല്‍ഡിഎഫ് അനുഭാവികള്‍ സംഭവത്തെ പ്രതിരോധിക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →