റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റൊമാന്റിക് ഹീറോ പ്രഭാസിന്റെ രാധേ ശ്യാം പ്രീ ടീസർ പുറത്ത്

February 7, 2021 - 2:55 pm

ഹൈദരാബാദ്: പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെയും സഹോവിലേയും താരത്തിന്റെ വേഷപ്പകർച്ച ഓർമ്മിപ്പിച്ചു കൊണ്ട് സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പുതിയ ചിത്രമായ രാധേ ശ്യാമിന്റെ പ്രീടീസർ പങ്കുവെച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

മഞ്ഞുപൊഴിയുന്ന പാതയോരങ്ങളിലൂടെ ചുവന്ന ഓവർ കോട്ട് ധരിച്ചു നടക്കുന്ന റൊമാന്റിക് നായക പരിവേഷം പ്രഭാസിന്റെ വേറിട്ടൊരു രൂപമാണ് 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള പ്രീടീസറിൽ കാണാൻ സാധിക്കുന്നത്. അതുകൊണ്ടു തന്നെ നിങ്ങൾ അറിയുന്ന നായകന്റെ ഹൃദയംതൊട്ടറിയാനുളള സമയമാണ് ഇനി വരുന്നത് എന്ന വിവരണമാണ് പ്രീ ടീസറിന് അണിയറപ്രവർത്തകർ നൽകിയിരിക്കുന്നത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഒരു താരത്തിന്റെ കഥാപാത്രങ്ങളുടെ പൊതു സ്വഭാവത്തെ തന്നെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ആദ്യത്തെ പ്രീ ടീസറാണ് രാധേ ശ്യാമിന്റേത്. ചിത്രത്തിന്റെ ഔദ്യോഗിക ടീസർ ഫെബ്രുവരി 14 ന് പുറത്തിറക്കും എന്ന സൂചനയും പ്രീടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുതൽ എല്ലാ സിനിമാ പ്രേമികളും പാൻ ഇന്ത്യൻ നായകൻ പ്രഭാസും പൂജ ഹെഗ്ഡെയും താരജോഡികളായി എത്തുന്ന റൊമാന്റിക് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. വരുന്ന വാലൻറ്റൈൻസ് ദിനത്തിൽ നിങ്ങൾ പ്രണയത്തിന്റെ അലകൾക്ക് സാക്ഷ്യംവഹിക്കാൻ പോവുകയാണെന്നാണ് പ്രീടീസർ പ്രഖ്യാപിക്കുന്നത്. പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രമാണ് രാധേശ്യാം എങ്കിലും ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു റൊമാൻറിക് നായകനായി പ്രഭാസ് ബിഗ് സ്ക്രീനിലെത്തുന്നത്. ഏറ്റവുമൊടുവിലായി താരം റൊമാന്റിക് വേഷത്തിലെത്തിയത് 2010 ൽ പുറത്തിറങ്ങിയ ഡാർലിംഗ് എന്ന ചിത്രത്തിൽ ആയിരുന്നു. പ്രമുഖ സംവിധായകനായ രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് ഗോപീകൃഷ്ണ മൂവീസും, യുവി ക്രിയേഷനും ചേർന്നാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, എന്നീ നാല് ഭാഷകളിലായാണ് ചിത്രം പുറത്തെത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *