റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലമ്പൂരില്‍ പരിക്കേല്‍ക്കാത്ത കയ്യില്‍ ചികിത്സ നല്‍കി ഡോക്ടര്‍

February 3, 2021 - 8:04 am

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ വീണ്‌ കൈക്ക്‌ പരിക്കുപറ്റിയ ആദിവാസി ബാലന്‌ പരുക്കേല്‍ക്കാത്ത കയ്യില്‍ പ്ലാസ്‌റ്ററിട്ട്‌ ഡോക്ടര്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലാണ്‌ സംഭവം. ചുങ്കത്തറ നെല്ലിപ്പോയില്‍ ആദിവാസി കോളനിയിലെ പുതുപ്പറമ്പില്‍ ഗോപിയുടെ 6 വയസുകാരനായ മകന്‍ വിമലിനാണ്‌ വീണ്‌ പരിക്കേറ്റത്‌. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഓര്‍ത്തോ വിഭാഗം ഡോക്ടറെ കാണിക്കുകയും ചെയ്‌തു.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എക്‌സ്‌റേ എടുക്കുകയും ചികിത്‌സ നിശ്ചയിക്കുകയും ചെയ്‌തെങ്കിലും പരുക്കുപറ്റിയ വലത്‌ കൈക്ക്‌ പകരം ഇടത്‌ കൈക്ക്‌ പ്ലാസ്റ്ററിട്ടാണ്‌ ആശുപത്രിയില്‍ നിന്നും കുട്ടിയെ വിട്ടത്‌. വീട്ടില്‍ എത്തിയ കുട്ടി കൈ അനക്കാനാവാതെ കരയാന്‍ തുടങ്ങിയപ്പോഴാണ്‌ കൈമാറി പ്ലാസ്റ്ററിട്ട വിവരം ശ്രദ്ധയില്‍ പെടുന്നത്‌. വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഡ്യൂട്ടി കഴിഞ്ഞ്‌ ഡോക്ടര്‍ പോയിരുന്നു. ഒടുവില്‍ അത്യാഹിത വിഭാഗത്തിലെത്തിച്ച പിഴവ്‌ തിരുത്തുകയായിരുന്നു. ഗുരുതരമായ വീഴ്‌ചയാണ്‌ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുണ്ടായത്‌. നിലമ്പൂര്‍ ആശുപത്രിയില്‍ ഇത്തരം സംഭവങ്ങള്‍ ഇത്‌ ആദ്യമല്ലെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *