തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വ്‌പ്‌ന സുരേഷിനെ പ്രതിമാസം 3.18 ലക്ഷം രൂപ ചെലവില്‍ നിയമിച്ചതില്‍ കേരളാസ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ലിമിറ്റഡ് എംഡി ജയശങ്കറിനെ പ്രതിക്കൂട്ടിലാക്കി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്
ജയശങ്കറാണ് സ്വപ്‌നയുടെ ബയോഡേറ്റ കൈമാറിയതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്‍സള്‍ട്ടന്റായി നിയമിച്ചതെന്നും പിഡബ്ല്യുസിയുടെ ലീഗല്‍ ഏജന്‍സി കെഎസ്‌ഐടിഐ എല്ലി നെ അറിയിച്ചു. സ്വപ്‌നയുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ 13ന് കെഎസ്‌ഐടിഐ എല്ലില്‍ അയച്ച വക്കീല്‍ നോട്ടീസിന് പിഡബ്ല്യുസി ജൂലൈ 24 ന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുളളത്.
2019 സെപ്‌തംബറിലാണ് സ്‌പേസ് കോണ്‍ക്ലേവിന്റെ നടത്തിപ്പിനായി ജൂണിയര്‍ കണ്‍സള്‍ട്ടന്‍റിനെ വേണമെന്ന് ജയശങ്കറും പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് പ്രതിനിധി സുദീപ് ദാസും ചര്‍ച്ച നടത്തിയത്. ഒക്‌ടോബര്‍ ഒന്നിന് ജയശങ്കര്‍ സ്വപ്‌നയുടെ ബയോഡേറ്റ പിബ്ല്യുസിക്ക് കൈമാറി. ഒക്ടോബര്‍ രണ്ടിന് സുദീപ് ദാസ് സ്വപ്‌നയുടെ പ്രഥമീക അഭിമുഖം നടത്തി. തുടര്‍ന്ന സ്‌പെയ്‌സ് പാര്‍ക്ക് സ്‌പെഷല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പ് അഭിമുഖം നടത്തി. വിഷന്‍ ടെക്‌നോളജി എന്ന സ്ഥാപനം വഴി സ്വപ്‌ന നിയമന നടപടിക്രമം പൂര്‍ത്തിയാക്കി. ഒക്ടോബര്‍ 19ന് വര്‍ക്ക് ഓര്‍ഡര്‍ വെച്ചു. എംഡി നിയമനാംഗീകാരം നല്‍കിയതോടെ 21 മുതല്‍ സ്വപ്‌ന ജോലിയില്‍ പ്രവേശിച്ചതായും പിഡബ്ല്യുസി നല്‍കിയ മറുപടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ പിഡബ്ല്യുസിയുടെ വാദങ്ങളെ തളളി കെഎസ്‌ടിഐഎല്‍ വീണ്ടും കത്തുനല്‍കി. സ്വ്‌പ്‌നയുടെ പാശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതകളും പരിശോധിക്കേണ്ടത് പിഡബ്ല്യുസിയുടെ ഉത്തരവാദിത്തമാണ്. തെറ്റായ നടപടികളില്‍ നിന്ന് രക്ഷപെടാനാണ് പിഡബ്ല്യുസിആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കരാര്‍ റദ്ദാക്കാനുളള നടപടി ഉടനുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് കത്ത് അവസാനിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ഐടി വകുപ്പില്‍ നിന്ന് വിലക്കുകയും കെഫോണ്‍ പദ്ധതിയില്‍ നിന്ന് മാറ്റുകയും ചെയ്‌തത്.

