ലോട്ടറി നമ്പര്‍ തിരുത്തി പണംതട്ടിയ ആള്‍ പോലീസ്‌ കസ്‌റ്റഡിയില്‍

കൊല്ലം: ലോട്ടറിയിലെ നമ്പര്‍ തിരുത്തി ചെറുകിട കച്ചവടക്കാരില്‍ നിന്ന്‌ വ്യാപകമായി പണം തട്ടിയ ആളെ പോലീസ്‌ അറസ്‌ററ്റ്‌ ചെയ്‌തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌. കൊല്ലം പരവൂരില്‍ വയോധികനായ ലോട്ടറി വ്യാപാരിയെ കബളിപ്പിച്ച്‌ 7000രൂപയും 3000രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റും തട്ടിയെടുക്കുന്ന ദൃശ്യങ്ങളുടെ ചുവടുപിടിച്ചായിരുന്നു അന്വേഷണം. ഒടുവില്‍ കൊല്ലം കാരിക്കോട്ടെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ്‌ തട്ടിപ്പുനടത്തിയ ഷാജിയെ അറസ്‌റ്റ് ചെയ്തത്.

Share
അഭിപ്രായം എഴുതാം