എസ്‌എസ്‌എല്‍സി പരീക്ഷ കാന്‍ഡിഡേറ്റ്‌ രജിസ്‌ട്രേഷന്‍ ഫെബ്രുവരി നാലുവരെ

തിരുവനന്തപുരം: 2021ലെ എസ്‌എസ്‌എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട്‌ കാഡിഡേറ്റ്‌ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി നാലുവരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ ഫീസ്‌ 350 രൂപയാണ്‌. സൂപ്പര്‍ ഫൈന്‍ ചേര്‍ത്ത്‌ ഫെബ്രുവരി 28 വരെ ഫീസ്‌ അടക്കാം. എസ്‌എസ്‌എല്‍സി പരീക്ഷക്ക്‌ കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എസ്‌.സി.ഇ. ആര്‍.ടി. വെബ്‌സൈറ്റിലാണ്‌ പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളളത്‌.

കുട്ടികളുടെ അഭിരുചിക്കനുസരിച്ച്‌‌ ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം അധിക ചോദ്യങ്ങള്‍ അനുവദിക്കുമെന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച 17 ന്‌ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →