ന്യൂ ഡല്‍ഹി: കേന്ദത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിപ്പിക്കണമെന്നാവശ്യപ്പെട്ട് മോദിയുടെ അമ്മക്ക് കര്‍ഷകന്‍ കത്തയച്ചു. പഞ്ചാബിലെ ഫിറോസാപ്പൂരിലെ കര്‍ഷകന്‍ ഹര്‍പ്രീത് സിംഗാണ് മോദിയുടെ അമ്മ ഹീരാ ബെന്നിന് കത്തയച്ചത്. സമരമുഖത്തുളള കര്‍ഷകര്‍ക്കുവേണ്ടിയാണ് ഞാനീ കത്തെഴുതുന്നതെന്നും മകനെ പറഞ്ഞുമനസിലാക്കി ഇതില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും ഹര്‍പ്രീത് അപേക്ഷിച്ചു.
അദാനി അംബാനിമാരെ സന്തോഷിപ്പിക്കുന്ന ഈ നിയമം എത്രയും വേഗം പിന്‍വലിപ്പിക്കണമെന്നും കത്തിലുണ്ട്. ഒരാള്‍ക്കും തന്റെ അമ്മയെ കേള്‍ക്കാതിരിക്കാന്‍ ആകില്ലെന്ന വിശ്വാസമാണ് തന്നെക്കൊണ്ട് കത്തെഴുതിച്ചതെന്നും ഹര്‍പ്രീത് പറഞ്ഞു. മോദിയും താനടങ്ങുന്ന കര്‍ഷരുടെ ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഹര്‍പ്രീത്.
രാജ്യത്തെ അന്നദാതാക്കള്‍ കുറെ ദിവസങ്ങളായി ഡെല്‍ഹിയിലെ റോഡുകളിലാണ് ഉറങ്ങുന്നതെന്നും ഈ പ്രതിഷേധത്തില്‍ പ്രയമായവര്‍ മുതല്‍ ചെറിയകുട്ടികള്‍ വരെയുണ്ടെന്നും തണുത്ത കാലാവസ്ഥ ഞങ്ങളില്‍ പലരേയും രോഗികളാക്കുന്നുവെന്നും ഹര്‍പ്രീത് കത്തില്‍ കുറിച്ചു. കര്‍ഷകരോടൊപ്പം സമരം ചെയ്‌തതിന് ഹര്‍പ്രീത്തിനെ സിംലയില്‍ വച്ച് പോലീസ് നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു .പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു.

