ലക്നൗ: കാർഷിക നിയമങ്ങൾക്കെതിരെ ട്രാക്ടർ റാലിക്കൊരുങ്ങുന്ന കർഷരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യുപി സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫീസർമാർക്കാണ് സർക്കാർ ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ജനുവരി 26 ന് ഡൽഹിയിലാണ് കർഷകരുടെ ട്രാക്ടർ റാലി. ലൈവ് ഹിന്ദുസ്ഥാൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അതേസമയം, പെട്രോൾ പമ്പുകളിൽ പൊലീസും ഇത്തരത്തിൽ നോട്ടീസ് പതിപ്പിച്ചിരുന്നു. കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്നും നൽകിയാൽ പമ്പുടമകൾ ഉത്തരവാദികളായിരിക്കുമെന്നും നോട്ടീസിൽ സൂചിപ്പിച്ചിരുന്നു. യുപി ഗാസിപൂരിലെ പമ്പുകളിലാണ് പൊലീസ് ഇത്തരത്തിലുള്ള നോട്ടീസുകൾ പതിപ്പിച്ചത്. പിന്നീട്, ഈ നോട്ടീസ് അബദ്ധത്തിൽ പതിപ്പിച്ചതാണെന്നും അവ മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു

