ലഹരിമരുന്ന കച്ചവടം : സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍

അടൂര്‍: 30 ഗ്രാം കഞ്ചാവുമായി പെണ്‍ വാണിഭ സംഘത്തില്‍പെട്ട മൂന്നുപേര്‍ പിടിയില്‍. പന്നിവിഴ കൈതക്കരയിലുളള മങ്കുഴിത്തറയിലെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലാവുന്നത്. ലഹരിമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്നറിഞ്ഞ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തതും അനാശാസ്യം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയതും. തുടര്‍ന്നാണ് പോലീസെത്തി പെണ്‍ വാണിഭ സംഘത്തിലെ കണ്ണികളായ യുവതിയും യുവാവുമടക്കം മൂന്നുപേരെ അറസ്റ്റ് ‌ചെയ്യുകയായിരുന്നു.

പുനലൂര്‍ വെഞ്ചേമ്പ് പൂനംകാവ് മേലേതില്‍ സുധീര്‍മന്‍സിലില്‍ ഷെമീല(30), കോഴിക്കോട് ഫറോക്ക് കൈതോലിപ്പാടം പൊറ്റെക്കാട്ട് ജംഷീര്‍ ബാബു(37), പാലക്കാട് കോട്ടായി ചേന്നങ്കോട് അനിത(26) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11.30 ാണ് ഇന്‍സ്‌പെക്ടര്‍ ഇകെ റെജിമോന്റെ നേതൃത്വത്തില്‍ എക്‌സൈസ് പരിശോധന നടത്തിയത്. മുറികളില്‍ സൂക്ഷിച്ച നിലയിലാണ് പല പൊതികളിലായി 30 ഗ്രം കഞ്ചാവ് കണ്ടെത്തിയത്. അടച്ചിട്ട മുറിയില്‍ ജംഷീറിനേയും അനിതയേയും കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സി ഐ. യു ബിജു, എസ്‌ഐ ബി. ശീജിത് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി

ഷെമീലയും ജംഷീറും പെണ്‍വാണിഭ സംഘത്തിലെ കണ്ണികളാണെന്നും ഇവര്‍ അനിതയെ ഇവിടെ എത്തിച്ചതാമെന്നും പോലീസ് പറഞ്ഞു. വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് പ്രവര്‍ത്തനം ആവശ്യക്കാര്‍ക്ക് സ്ത്രീകളെ ഈ വീട്ടിലോ ലോഡ്ജിലോ എത്തിച്ച് നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട 30 പേരുടെ ഫോണ്‍ നമ്പരുകളും കണ്ടെത്തിയട്ടുണ്ട്. കഴിഞ്ഞ ദിവസം പീരുമേട്ടില്‍ അറസ്റ്റിലായ പഴകുളം സ്വദേശി അംജിത്തിന്റെ കയ്യില്‍ നിന്നാണ് കഞ്ചാവ് വാങ്ങുന്നതെന്ന് ഷെമീന എക്‌സൈസ് സംഘത്തോട് പറഞ്ഞു. 8 മാസം മുമ്പ് അടൂരില്‍ മൊബൈല്‍ നടത്തുന്ന ആളെന്ന് പരിചയപ്പെടുത്തി ജെംഷീറാമ് തട്ട സ്വദേശിയുടെ വീട് വാടകയ്‌ക്കെടുത്തത്.

Share
അഭിപ്രായം എഴുതാം