റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകളെ ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജില്‍ ചേര്‍ത്തശേഷം മടങ്ങിവരുന്ന വഴി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

January 22, 2021 - 10:32 am

ആലപ്പുഴ: മകളെ ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജില്‍ ചേര്‍ത്തശേഷം മടങ്ങിവരുന്ന വഴി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. തലവടി നീരേറ്റുപുറം കുറവംപറമ്പില്‍ സുരേഷ് 48 ആണ് മരിച്ചത്. യാത്രക്കിടെ സുരേഷിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ പരാതി നല്‍കിയിരുന്നു. ഇതിനിടെ കര്‍ണ്ണാടകയിലെ കുപ്പത്തിനും മുളകാര്‍ പേട്ടക്കുമിടയില്‍ ട്രെയിനില്‍ നിന്ന വീണ് മരിച്ച നിലയില്‍ കണ്ടത് സുരേഷാണെന്ന് തിരിച്ചറിയുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച (19.01.2021)യാണ് ഭാര്യ ആനിയും മകളും സമീപവാസികളായ രണ്ടുപേരും അവരുടെ മക്കളും ഒന്നിച്ച് ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജില്‍ പ്രവേശനത്തിനായി പോയത്. ബുധനാഴ്ച രാവിലെ 10ന് കോളേജില്‍ എത്തി കുട്ടികളെ ചേര്‍ത്തശേഷം നാട്ടിലേക്ക് വരാന്‍ കെആര്‍പുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 830ന് ട്രെയിനില്‍ കയറി. ആഹാരം കഴിച്ചശേഷം എല്ലാവരും ഉറങ്ങാന്‍ കിടന്നു.

രാത്രി 11.30ന് ഭാര്യ ഉണര്‍ന്ന നോക്കിയപ്പോള്‍ സുരേഷിനെ കാണാനില്ലായിരുന്നു. ടിടിആറിനോട് കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഭാഷ വശമില്ലാത്തതിനാല്‍ അത് കൃത്യമായി മനസിലാക്കിയിരുന്നില്ല. ഇന്നലെ രാവിലെ 10ന് തിരുവല്ലയിലും പിന്നീട് കോട്ടയത്തും റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം ജോലാര്‍പേട്ട സര്‍ക്കാരാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *