റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോക്ടര്‍ അംബേദ്‌ക്കറെ ഇല്ലായ്‌മ ചയ്യാനാണ്‌ കോണ്‍ഗ്രസും അവരുടെ സര്‍ക്കാരുകളും ശ്രമിച്ചതെന്ന്‌ ലാന്‍സിംഗ്‌ ആര്യ

January 20, 2021 - 12:14 pm

കൊച്ചി: കോണ്‍ഗ്രസിന്റെയും സിപിഎംന്റെയും മുഖമുദ്ര ദളിത്‌ വിരോധമാണെന്ന്‌ ബിജെപി പട്ടികജാതി മോര്‍ച്ച അഖിലേന്ത്യ പ്രസിഡന്റ് ‌ ലാന്‍സിംഗ്‌ ആര്യ. പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃ സമ്മേളനം കൊച്ചിയില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ശില്‍പിയും ആദ്യ നിയമ മന്ത്രിയുമായിരുന്ന ഡോ.അംബേദ്‌ക്കറെ ഇല്ലായ്‌മ ചെയ്യാനാണ്‌ കോണ്‍ഗ്രസും അവരുടെ സര്‍ക്കാരുകളും ശ്രമിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

57 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ്‌ പട്ടികജാതിക്കാര്‍ക്കായി ഒന്നും ചെയ്‌തില്ലന്നും അംബേദ്‌കറുടെ സ്‌മരണ നിലനിര്‍ത്താന്‍ വേണ്ട നടപടി സ്വീകരിച്ചത്‌ വാജ്‌പേയ്‌ ,മോദി സര്‍ക്കാരുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കമ്മ്യൂണിസ്‌റ്റ്‌ സര്‍ക്കാരുകളും പട്ടിക ജാതി വര്‍ഗ്ഗങ്ങള്‍ക്കായി ഒന്നും ചെയ്‌തില്ല. കര്‍ഷകര്‍ക്ക്‌ വലിയ ഗുണം ചെയ്യുന്ന കര്‍ഷക ബില്ലിനെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസിനും , സിപിഎംനും വന്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണുളളതെന്നും ലാന്‍സിംഗ്‌ ആര്യ പരഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ‌ ഷാജുമോന്‍ വട്ടേക്കാട്‌ അദ്ധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ ക്രെട്ടറി അഡ്വ. പി സുധീര്‍ ,മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സിഎം മോഹനന്‍, അഡ്‌. സ്വപ്‌നജിത്‌ ,ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെഎസ്‌ ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *