കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് നേരെ ആക്രമണം

കൊല്ലം: കൊല്ലം ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് നേരെ ആക്രമണം. കാറിന്റെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഗണേഷ് കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി. അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 17/01/21 ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

പ്രതിഷേധക്കാര്‍ക്ക് എതിരെ എംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. എംഎല്‍എ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം പ്രതിഷേധം ഉയര്‍ത്താനാണ് കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →