തൊടുപുഴ: വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ നൈജീരിയന്‍ സ്വദേശികളെ പ്രതി ചേര്‍ത്തു. നിശാപാര്‍ട്ടിക്ക് ലഹരി മരുന്നുകള്‍ ലഭിച്ചത് ബംഗളൂരുവിലെ നൈജീരിയന്‍ സ്വദേശികളുടെ പക്കല്‍ നിന്നാണെന്ന് പിടിയിലായ പ്രതികള്‍ മൊഴിനല്‍കിയ സാഹചര്യത്തിലാണ് ഇവരേയും പ്രതി പട്ടികയിലുള്‍പ്പെടുത്തിയത്.
ബെഗളൂരുവിലെ പബ് കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന നൈജീരിയാക്കാര്‍ക്കായി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി . ഇവരുടെ പേരുവിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഫോണ്‍ നമ്പരുപയോഗിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമ മെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതോടെ ലഹരിക്കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം 11 ആയി. പിടിയിലായ 9 പേര്‍ റിമാന്‍റിലാണ് . 2021 ഡിസംബര്‍ 20നാണ് വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരി മരുന്ന് പാര്‍ട്ടിക്കെത്തിയ 58 പേരടങ്ങുന്ന സംഘത്തെ പോലീസ് പിടികൂടിയത്. സംസ്ഥാനത്തിനകത്തും പുറത്തുമുളള ലഹരിമരുന്ന് സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി പികെ മധുവിനാണ് അന്വേഷണ ചുമതല .

