95 ശതമാനം കൊവിഡ് വാക്‌സിനും പത്ത് രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വാക്‌സിന്‍ ഡോസുകളില്‍ 95 ശതമാനവും പത്ത് രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ ഓഫീസ് മേധാവി ഡോ. ഹാന്‍സ് ക്ലൂഗ് പറഞ്ഞു. യുഎസ്, ചൈന, യുകെ, ഇസ്രായേല്‍, യുഎഇ, ഇറ്റലി, റഷ്യ, ജര്‍മ്മനി, സ്‌പെയിന്‍, കാനഡ എന്നിവയാണ് ആ മുന്‍നിര രാജ്യങ്ങള്‍. അതേസമയം, വാക്‌സിന്‍ വിതരണത്തില്‍ സമത്വം പാലിക്കുന്നതിന് സംഘടന കൂടുതല്‍ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.കൊവിഡ് വാക്സിന്‍ നിര്‍മിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ഇടപാടുകള്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ആവശ്യ.പ്പെട്ടത് ഇത് പരിഗണിച്ചാണ്. സമ്പന്ന രാജ്യങ്ങള്‍ തമ്മില്‍ വാക്സിന്‍ വിതരണം ചെയ്യുന്നത് വികസ്വര രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

Share
അഭിപ്രായം എഴുതാം