റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാറില്‍ വിനോദ സഞ്ചാരത്തിന് ട്രെയിന്‍ സര്‍വീസ് – ധനമന്ത്രി

January 15, 2021 - 10:06 pm

തിരുവനന്തപുരം: മൂന്നാറില്‍ വിനോദ സഞ്ചാരത്തിന് ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിലവിലുള്ള ടൂറിസം സ്ഥലങ്ങളുടെ പശ്ചാത്തലം വികസിപ്പിക്കാന്‍ 117 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടുനല്‍കാനുമുള്ള താല്‍പര്യം ടാറ്റ എസ്റ്റേറ്റ് അറിയിച്ചിട്ടുണ്ട്.ഈ വര്‍ഷം ടൂറിസം മേഖല സാധാരണ നിലയിലെത്തും.

കൊവിഡ് സാഹചര്യത്തിൽ മുടങ്ങിയ ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കാൻ ഈ വര്‍ഷം 20 കോടി രൂപ വകയിരുത്തും. എക്കോ ടൂറിസം അടക്കം നൂതന ടൂറിസം സാധ്യതകള്‍ക്ക് 3 കോടി രൂപ. കൊച്ചി ബിനാലെയ്ക്ക് 7 കോടി രൂപ അനുവദിക്കും. കേരള വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *