തിരുവനന്തപുരം:തലസ്ഥാനത്ത് ലൈറ്റ് മെട്രോ പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയെ അറിയിച്ചു. ശ്രീകാര്യത്തുനിന്നാണ് പദ്ധതിയുടെ ആരംഭം. പദ്ധതിയുടെ ആരംഭമായി ശ്രീകാര്യം, പട്ടം, ഉളളൂര്‍, എന്നിവിടങ്ങളില്‍ മേല്‍പ്പല നിര്‍മ്മാണത്തിനായി 274.84 കോടിരൂപയ്‌ക്ക് 2014 ല്‍ അനുമതി നല്‍കിയിരുന്നു. കിഫ്‌ബിയില്‍ നിന്നാണ് പണം ലഭ്യമാക്കുകയെന്ന് വി.എസ്.ശിവകുമാര്‍, കെഎസ് ശബരിനാഥന്‍, അനൂപ് ജേക്കബ്ബ്, സണ്ണിജോസഫ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഈ പാലങ്ങള്‍ക്കായി ഡിഎംആര്‍സി തയ്യാറാക്കിയ രൂപ രേഖ അംഗീകരിച്ചതിനെ തുടര്‍ന്ന് സ്ഥലമേറ്റെടുപ്പു നടപടികള്‍ ആരംഭിച്ചു. സാമൂഹിക ആഘാത പഠനവും പൂര്‍ത്തിയാക്കി. ശ്രീകാര്യം മേല്‍പ്പാലത്തിന്റെ സ്ഥലമേറ്റെടുപ്പ് അന്തിമ ഘട്ടത്തിലാണ്
ടെക്‌നോപാര്‍ക്ക് പ്രദേശത്തെ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനുളള യുഎംടിസി നടത്തിയ സാധ്യതാ പഠന റിപ്പോര്‍ട്ട് കെആര്‍ടിഎന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ഡിപ്പോ നിര്‍മ്മിക്കുന്നതിനായി 8.2819 ഹെക്ടര്‍ ഭൂമിയും കേരളാ റാപ്പിഡ് ട്രാന്‍സിസ്റ്റ് കോര്‍പ്പറേഷന് അനുവദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മെട്രോ നയത്തിനനുസരിച്ച് സമര്‍പ്പിച്ച പുതിയ പദ്ധതിരേഖ കഴിഞ്ഞ ഒക്ടോബറില്‍ കെആര്‍ടിഎല്‍ ബോര്‍ഡ് യോഗം അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

