കണ്ണൂര്‍: കേരളത്തില്‍ ആധുനീക അറവുശാലകള്‍ സഥാപിക്കാന്‍ ആലോചന. കയറ്റുമതി ലക്ഷ്യമിട്ടാണ് അറവുശാലകള്‍ സ്ഥാപിക്കുന്നത്. ഇതിലേക്കായി കിഫ്‌ബി 100 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കും. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനെ തുടര്‍ന്നാണിത്. പുതിയ വിപണന സാധ്യത ലക്ഷ്യമിട്ടും, പൂര്‍ണ്ണ ശുചിത്വം ഉറപ്പാക്കാനുമായിട്ടാണ് കേരളത്തില്‍ ഹൈടെക് കശാപ്പുശാലകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. കേരളത്തില്‍ പ്രതിദിനം 1600 ടണ്‍ അറവുമാലിന്യങ്ങളാണ് പുഴയിലേക്കും മറ്റും വലിച്ചെറിയുന്നത്. ഇതിനു ശാശ്വത പരിഹാരമുണ്ടാക്കാനും ഇതോടെ സാധ്യമാവും.
നാട്ടിലെ ഉപയോഗത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ നോട്ടത്തില്‍ ഇംപാക്ട് കേരള എന്ന കമ്പനിയാണ് ഇതിന്റെ നടത്തിപ്പുുകാര്‍. 2021 ഏപ്രിലില്‍ തിരുവല്ലയില്‍ ആദ്യത്തെ അറവുശാല പ്രര്‍ത്തനം തുടങ്ങും . തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിലവിലുളള അറവുശാല 9.57 കോടി രൂപ ചെലവില്‍ ആധുനീകവത്‌കരിക്കും. രണ്ടാം ഘട്ടം കോഴിക്കോട് കോര്‍പ്പറേഷനിലും, പാലക്കാട് , പുനലൂര്‍ ആറ്റിംങ്ങല്‍ നഗരസഭകളിലുമാമണ് . കൊച്ചി ,തൃശൂര്‍, കോര്‍പ്പറേഷനുകള്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കഴിഞ്ഞു.
പ്രതിദിനം 100 വലിയ മൃഗങ്ങളേയും 50 ചെറിയ മൃഗങ്ങളേയും സംസ്‌കരിക്കാന്‍ ശേഷിയുളള പ്ലാന്‍റുകളാണ് തയ്യാറാക്കുന്നത്. യന്ത്രത്തിന്റെ സഹായത്തോടെ വെറ്റിനറി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലണ് മാംസം സംസ്‌കരിക്കുക. മാലിന്യം നീക്കുന്നതിന് റെന്‍റിെംഗ് പ്ലാന്‍റുകളും , മലിന ജലം ശുചീകരിക്കുന്നതിന് ഇ.ടി.പി. ബയോഗ്യാസ് , ബയോ ഫില്‍റ്റര്‍ എന്നിവയും ഉണ്ടാകും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാംസം കഴിക്കുന്നവര്‍ മലയാളികളാണ്. ഒരുവര്‍ഷം 6 ലക്ഷം ടണ്‍ വരും. 9 ലക്ഷം പോത്തുകളേയും 11 ലക്ഷം ആടുകളേയും കേരളത്തില്‍ ഒരു വര്‍ഷം കശാപ്പ് ചെയ്യുന്നു. ഇതിനും പുറമേയാണ് ലക്ഷക്കണക്കിന് കോഴികളേയും താറാവുകളേയും ഭക്ഷണമാക്കുന്നത്. ഇതില്‍ 95 ശതമാനവും സംസ്‌കരിക്കുന്നത് അനധികൃതമായാണ്



