നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു

കൊല്ലം : നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയറില്‍ ഞായറാഴ്ച(10/01/21) വൈകീട്ടോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി പാലാ തങ്കം ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു.

രാധാണമിയെന്നാണ് യഥാര്‍ത്ഥ പേര്. പതിനഞ്ചാം വയസ്സില്‍ ഗായികയായാണ് പാലാ തങ്കം സിനിമാ രംഗത്തേക്ക് കടന്നു വന്നത്. കെടാവിളക്ക് എന്ന ചിത്രത്തിലെ താരകമലരുകള്‍ വാടി, താഴത്തുനിഴലുകള്‍ മൂടി എന്നതായിരുന്നു ആദ്യ ഗാനം. പിന്നീട് നിരവധി സിനിമകളിലും, നാടകങ്ങളിലും പാടി. പാലായിലെ പള്ളികളിലെയും , അമ്ബലങ്ങളിലെയും ഏകാംഗ നാടകങ്ങളിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള പ്രവേശനം.

എന്‍എന്‍ പിള്ളയുടെ മൗലികാവകാശം എന്ന നാടകത്തിലൂടെ അഭിയന രംഗത്തേക്ക് കടന്നുവന്ന പാലാ തങ്കം കെടാവിളക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ചു.

ഇതുവരെ 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ ശബ്ദവും നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →