ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ഒമ്പത് മത്സ്യത്തൊഴിലാളികളെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്കന്‍ നാവികസേന പിടികൂടി. ഗ്രേസ്, വലന്‍ കൗസിക്, മൈക്കസ്, കിംഗ്സ്റ്റണ്‍, സാം സ്റ്റില്ലര്‍, നിജാന്‍, ബ്രൈടണ്‍, കിഷോക്ക്, മാരി എന്നീ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കന്‍ നാവികസേന പിടികൂടിയതെന്ന് ഇന്ത്യന്‍ തീരസംരക്ഷണ സേന അറിയിച്ചു. 500 ബോട്ടുകള്‍ ഒരുമിച്ചാണ് കഴിഞ്ഞ ദിവസം ഈ ഭാഗത്തേക്ക് മല്‍സ്യബന്ധനത്തിന് പോയത്. ഇതില്‍ ഒരു ബോട്ടിലെ ജീവനക്കാരാണ് സേനയുടെ പിടിയിലായതെന്നും അധികൃതര്‍ വ്യക്തമാക്കി.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

