റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിക്കൂറുകളോളം ഇരുട്ടിൽ മുങ്ങി പാക്കിസ്ഥാൻ

January 10, 2021 - 12:04 pm

കറാച്ചി: വൈദ്യുതി ശൃംഖലയിൽ ഉണ്ടായ തകരാറ് മൂലം ഞായറാഴ്ച(10/01/21) അർദ്ധരാത്രിയോടെ പാക്കിസ്ഥാന്റെ മിക്ക ഭാഗങ്ങളും ഇരുട്ടിലായി.

പ്രധാന പാകിസ്ഥാൻ നഗരങ്ങളായ കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, റാവൽപിണ്ടി, എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങി.

വൈദ്യുതി വിതരണ സംവിധാനത്തിലെ ആവൃത്തിയിൽ പെട്ടെന്നുണ്ടായ ഇടിവാണ് രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങാൻ കാരണമായതെന്ന് പാക്കിസ്ഥാൻ വൈദ്യുതി മന്ത്രി അയ്യൂബ് ഖാൻ ട്വീറ്റ് ചെയ്തു.

ഗുഡ്ഡുവിലെ ഒരു ഗ്രിഡിൽ ദേശീയ വൈദ്യുതി വിതരണ സംവിധാനത്തിലെ ആവൃത്തി പെട്ടെന്ന് 50 ൽ നിന്ന് പൂജ്യമായി കുറഞ്ഞതിനെ തുടർന്നാണ് വൈദ്യുതി നിലച്ചതെന്ന് അയ്യൂബ് പറഞ്ഞു.ഇതിനു പിന്നിലെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും രാജ്യമെമ്പാടുമുള്ള ആളുകളോട് ശാന്തത പാലിക്കാനും അദ്ദേഹം രാത്രി തന്നെ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *