തിരുവനന്തപുരം: പ്രവര്‍ത്തനം അവസാനിപ്പിച്ച ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലെ കമ്പനിയിലെ ഒരു തൊഴിലാളികൂടി ആത്മഹത്യക്കു ശ്രമിച്ചു.
തിരുവനന്തപുരം മാധവപുരം സ്വദേശി അരുണാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. മാനേജ്മെന്റാണ് തന്നെ കൊന്നത്,
മറ്റ് തൊഴിലാളികള്‍ക്ക് വേണ്ടിയാണ് താന്‍ മരിക്കുന്നതെന്നും ഫെയ്സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. തുടർന്ന്
ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച അരുണിനെ ലൈവ് ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ അറിയിച്ചത് അനുസരിച്ച് വീട്ടുകാര്‍ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ 16 വര്‍ഷമായി അരുൺ ഇംഗ്ലീഷ് ഇന്ത്യ ഫാക്ടറി തൊഴിലാളിയാണ്.
നേരത്തെ കമ്പനിക്കകത്ത് പ്രഫുല്ല കുമാര്‍ എന്ന തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.