ജയ്പൂര്‍: പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ക്യാപ്റ്റന്‍ അങ്കിത് ഗുപ്ത (28) മുങ്ങി മരിച്ചു. ജോധ്പൂരിന് സമീപമുള്ള കയ് ലന തടാകത്തിലാണ് അങ്കിത് ഗുപ്ത മുങ്ങി മരിച്ചത്. ഹെലികോപ്റ്ററില്‍ നിന്നും കയ് ലന തടാകത്തിലേയ്ക്ക് ചാടിയുള്ള പരിശീലനത്തിനിടെയാണ് അപകടം. 10 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ മരുഭൂമിയില്‍ യുദ്ധം ചെയ്യുന്ന പ്രത്യേക സംഘത്തിലെ അംഗമായിരുന്നു അങ്കിത്.
നാല് സൈനികർ പരിശീലനത്തില്‍ പങ്കെടുത്തിരുന്നു . പരിശീലനത്തിന് ശേഷം മൂന്ന് പേര്‍ മടങ്ങിയെത്തിയെങ്കിലും ഒരാള്‍ തിരിച്ചെത്തിയില്ലെന്ന് കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് അങ്കിത് മുങ്ങി മരിച്ചതായി കണ്ടെത്തിയത്.
ഗുരുഗ്രാം സ്വദേശിയായ അങ്കിത് 2020 നവംബര്‍ 23നാണ് വിവാഹിതനായത്. എന്നാൽ വിവാഹ ശേഷവും പരിശീലനം പൂർത്തിയാക്കാനുള്ള ക്യാമ്പിലായിരുന്നു.

