ജനങ്ങളുടെ പണം ജനങ്ങളുടെ സ്ഥലം : പാലം ജനങ്ങളുടേതെന്ന് ജസ്റ്റീസ് കെമാല്‍ പാഷ

കൊച്ചി: മുഖ്യമന്ത്രി കാലെടുത്തുവച്ചാലെ ഉദ്ഘാടനമാവുകയുളളുവെന്നുണ്ടോ? ഒരു ഭിക്ഷക്കാരന്‍ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേ? ഇന്നയാളേ കയറാവു എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാന മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ആവശ്യമില്ല .ജനങ്ങളുടെ വകയാണ് പാലം . ജസ്റ്റീസ് കെമാല്‍പാഷ പറഞ്ഞു. ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില പാലം തുറന്നുനല്‍കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്ന കെമാല്‍പാഷ.

പൊറുതി മുട്ടിയ ജനങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് ജനുവരി 9ന് പാലം തുറക്കാമെന്ന് പ്രഖ്യാപിച്ചത്. ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന വഴിയില്‍ മണിക്കൂറുകള്‍ കിടന്ന് വീര്‍പ്പുമുട്ടിയാണ് ജനങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. അവരുടെ പ്രതിഷേധമാണ് വൈറ്റിലയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റിലയിലും കുണ്ടന്നൂരും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും തെരഞ്ഞെടുപ്പ് വരുമ്പോഴേക്കുുളള വില പേശലിനായി വെച്ചോണ്ടിരിക്കുകയാണ് സര്‍ക്കാര്‍.

പൊതുമുതല്‍ നശിപ്പിച്ചുവെന്ന് പറഞ്ഞ് പാലം തുറന്നവര്‍ക്കെതിരെ കേസെടുത്താനല്‍ നിലനില്‍ക്കില്ല. എന്താണ് നശിപ്പിച്ചതെന്ന് പറയണം. പാലത്തിലൂടെ പോയാല്‍ പൊതുമുതല്‍ നശിക്കുമോ? മുഖ്യമന്ത്രി വന്ന് പാലത്തില്‍ കയറിയാലേ നശിക്കാതിരിക്കു എന്നുണ്ടോ? എംഎല്‍എമാര്‍ ഫണ്ടില്‍ നിന്നും ചെലവഴിക്കുമ്പോള്‍ പേരെഴുതി വയ്ക്കുന്നതാണ് പൊതുമുതല്‍ നശിപ്പിക്കല്‍. ജനങ്ങളുടെ പണവും ജനങ്ങളുടെ സ്ഥലവുമാണ്. അവിടെ ജനങ്ങല്‍ക്ക് കയറാന്‍ അ‌വകാശമുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് തേങ്ങവെട്ടി പണിതതല്ല എന്ന് ഓര്‍മ്മിക്കണം. പൊതു ജനങ്ങളുടെ പണം, ജനങ്ങളുടെ സ്ഥലം അതില്‍ ജനങ്ങള്‍ക്ക് കയറാന്‍ അവകാശമുണ്ടെന്നും ജസ്റ്റീസ് കെമാല്‍ പാഷ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →