ഇനി ഇടവേള ഇല്ല: തിരിച്ച് വരുന്നുവെന്ന് ഷാരുഖ് ഖാന്‍

മുംബൈ: വലിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് കിങ് ഷാരുഖ് ഖാന്‍ അഭിനയിക്കുന്ന സിനിമ ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ.2018 ഡിസംബറില്‍ പുറത്തിറങ്ങിയ ‘സീറോ’ കനത്ത പരാജയമായ ശേഷം ഷാരുഖ് സിനിമയില്‍ നിന്ന് നീണ്ട അവധിയെടുക്കുകയായിരുന്നു. പുതുവര്‍ഷ ആശംസകള്‍ക്കൊപ്പം ആരാധകര്‍ക്കായി അദ്ദേഹം നടത്തിയ പ്രഖ്യാപനമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഈ വര്‍ഷം നിങ്ങള്‍ക്ക് എന്ന ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്നാണ് ഷാരൂഖ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞത്. 20ലധികം തിരക്കഥകളിലൂടെ പോയതിന് ശേഷമാണ് തന്റെ അടുത്ത ചിത്രം ഏത് വേണം എന്ന് ഷാരുഖ് തീരുമാനിച്ചിരിക്കുന്നത്. പ്രകാശം നിറഞ്ഞൊരു വര്‍ഷം ആശംസിക്കുന്നതായും കിങ് ഖാന്‍ വീഡിയോയിലൂടെ പറഞ്ഞു. തന്റെ ടീം അവധിയിലായതിനാല്‍ താന്‍ തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തതെന്നും എഡിറ്റ് ചെയ്തതെന്നും അതുകൊണ്ടാണ് പോസ്റ്റ് ചെയ്യാന്‍ വൈകിയതെന്നും ഷാരൂഖ് വീഡിയോയിലൂടെ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →