ബീജിങ്: ചൈനീസ് ഫാര്‍മ ഭീമന്‍ സിനോഫാം വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്‌സിന് ഈജിപ്തില്‍ അനുമതി. ഈ മാസം മുതല്‍വാക്‌സിനേഷന്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതായി ഈജിപ്ത് അംഗീകരിച്ചതായി ആരോഗ്യമന്ത്രി ഹാല സായിദ് അറിയിച്ചു.ചൈനീസ് സിനോഫാര്‍ം വാക്‌സിന്‍ ഈജിപ്ഷ്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റി അംഗീകരിച്ചുവെന്നാണ് ഹാല സായിദ് പറഞ്ഞത്. വാക്‌സിനിലെ ആദ്യ ബാച്ച് ഡിസംബറില്‍ വിതരണം ചെയ്തു, ഈ മാസം കൂടുതല്‍ ഡോസുകള്‍ പ്രതീക്ഷിക്കുന്നു.40 ദശലക്ഷം ഡോസ് സിനോഫാര്‍ം ജാബ് വാങ്ങാനാണ്ഈജിപ്ത് പദ്ധതിയിടുന്നതെന്ന് സായിദ് പറഞ്ഞു.ഈജിപ്തിലെ ആരോഗ്യ-കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കായിരിക്കും ആദ്യ ബാച്ച് വാക്സിന്‍ നല്‍കുന്നത്. നേരത്തെ, ആദ്യഘട്ടമെന്ന നിലയില്‍ അംഗീകരിക്കപ്പെട്ട സിനോഫാം വാക്സിന്‍ യു.എ.ഇ. ഈജിപ്തിന് സൗജന്യമായി നല്‍കിയിരുന്നു.
ചൈനയുടെ സിനോഫാം കൊവിഡ് വാക്‌സിന് ഈജിപ്തില്‍ അനുമതി
