അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് വിമാന സര്‍വീസുകളുടെ വിലക്ക് ജനുവരി 31 വരെ നീട്ടി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജനുവരി 31 വരെ നീട്ടിയതായി സിവില്‍ ഏവിയേഷന്‍ അറിയിച്ചു.അതേ സമയം തിരഞ്ഞെടുത്ത റൂട്ടുകളിലേക്ക് പ്രത്യേക കാരണങ്ങളാല്‍ ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയേക്കാമെന്നും സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറില്‍ പറയുന്നു.മാര്‍ച്ച് 23 മുതല്‍ ഇന്ത്യ അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെങ്കിലും വന്ദേ ഭാരത് മിഷനു കീഴില്‍ വിവിധ രാജ്യങ്ങളിലേക്ക് നിലവില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചും വിമാന സര്‍വീസുകള്‍ നടക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →