കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപാധ്യക്ഷന്റെ മൃതദേഹം റെയില്‍വെ പാളത്തില്‍, ആത്മഹത്യയെന്ന് നിഗമനം

ബെംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ്. എല്‍ ധര്‍മഗൗഡ (64) യുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി.

ഗൗഡ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചിക്കമംഗളൂരുവിലെ റെയില്‍വേ പാളത്തില്‍ അര്‍ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 28/12/20 ചൊവ്വാഴ്ച രാത്രി ഇദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ധര്‍മഗൗഡയുടെ അധ്യക്ഷസ്ഥാനത്തിനെതിരെ നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →