തിരുവനന്തപുരം: നെയ്യാറ്റിൻകര സംഭവത്തിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ വസന്തയെ കരുതൽ തടങ്കലിലാക്കിയതാണെന്ന് പൊലീസ് പറഞ്ഞു.
മരിച്ച രാജന്റെ കുടുംബത്തിനെതിരെയുള്ള കേസുമായി മുന്നോട്ട് പോകില്ലെന്ന് വസന്ത നേരത്തെ പറഞ്ഞിരുന്നു. തന്റെ മക്കൾക്കും കേസുമായി മുന്നോട്ട് പോകാൻ താത്പര്യം ഇല്ല. തന്റെ ഭൂമി ആയതിനാലാണ് അനുകൂലമായ വിധി വന്നതെന്നും വസന്ത പറഞ്ഞു. എന്നാൽ പിന്നീട് വസന്ത നിലപാട് മാറ്റി. ഭൂമി വിട്ടു നൽകില്ലെന്ന് പരാതിക്കാരി പറഞ്ഞു.
വസ്തു വിട്ടു കൊടുക്കാൻ തയാറല്ലെന്നറിയിച്ച വസന്ത നിയമത്തിന്റെ മുന്നിൽ അവരെ മുട്ടുമടക്കിക്കുമെന്നും ഭൂമി തന്റേതാന്നെന്നു തെളിയിക്കും വരെ നിയമ പോരാട്ടം നടത്തുമെന്നും പറഞ്ഞു.

