കോമളം ഇനി ബ്ലോക്ക്‌ പഞ്ചായത്ത്‌ അദ്ധ്യക്ഷ

തിരുവനന്തപുരം: പാലോട്‌ ഡിവിഷനില്‍ നിന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ വിജയിച്ച കോമളം ഇനിമുതല്‍ ബ്ലോക്ക്‌ പഞ്ചായത്ത പ്രസിഡന്റ്. അഞ്ചുവര്‍ഷത്തോളം പാലോട്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ തൂപ്പുജോലിക്കാരിയായിരുന്നു കോമളം . ഈ ആശുപത്രി വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണെന്നത്‌ യാദശ്ചികം . തൊഴിലുറപ്പ്‌ തൊഴിലാളി ആയിരിക്കെയാണ്‌ കോമളം ആശുപത്രിയില്‍ തൂപ്പുജോലിക്കെത്തിയത്‌.

ഇക്കാലത്തൊക്കെ തൊഴിലാളികളുടെ വിവിധ ആവകാശങ്ങള്‍ നേടിയെടുക്കാന്‍ വാമനപുരം ബ്ലോക്ക്‌ ഓഫീസില്‍ നിരവധി തവണ കയറിയിറങ്ങിയിട്ടുണ്ട്‌. ഇതേ ഓഫീലസിലേക്കാണ്‌ ‌പ്രസിഡന്റായി കോമളം എത്തുന്നത്‌. പ്രീഡിഗ്രി വരെ പഠിച്ച കോമളത്തിന്‌ മൂന്നുമക്കളാണുളളത്‌ ഭര്‍ത്താവ്‌ ശശി. പന്ത്രണ്ട്‌ സെന്റ് ഭൂമിയില്‍ 2002ല്‍ ഇഎംഎസ്‌ ഭവന പദ്ധതിപ്രകാരം നിര്‍മ്മിച്ച വീടാണ്‌ ‌ ഇവര്‍ക്കുളളത്‌.

Share
അഭിപ്രായം എഴുതാം