തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണ തുടര്‍ച്ചനേടി. ജില്ലയിലെ 7 നഗരസഭകളില്‍ അഞ്ചിടത്തും എല്‍ഡിഎഫിനാണ് ഭരണ സാരഥ്യം. കുന്നംകുളം ചാവക്കാട് ,ഗുരുവായൂര്‍, വടക്കാഞ്ചേരി , കൊടുങ്ങല്ലൂര്‍ എന്നീ നഗരസഭകളില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും യുഡിഎഫാണ് ഭരണത്തിലേറിയത്. എല്‍ഡിഎഫ് -24, യുഡിഎഫ് 23,സ്വതന്ത്രന്‍ -1 എന്നതാണ് കോര്‍പ്പറേഷനിലെ കക്ഷിനില. കോണ്‍ഗ്രസ് വിമതന്‍ എംകെ വറുദീസിനെ മേയറായും സിപിഎം ലെ രാജശ്രീ ഗോപനെ ഡെപ്യൂട്ടിമേയറായും തെരഞ്ഞടുത്തു.
കുന്നംകുളം- സീതാ രവീന്ദ്രന്‍, ചാവക്കാട് -ഷീജാ പ്രശാന്ത്, ഗുരുവായൂര്‍ -എം കൃഷ്‌ണദാസ്,കോടുങ്ങല്ലൂര്‍- എം.യു ഷിനിജ, വടക്കാഞ്ചേരി- പിഎന്‍ സുരേന്ദ്രന്‍, ഇരിങ്ങാലക്കുട – സോണിയാ ഗിരി, ചാലക്കുടി -വി.ഒ പൈലപ്പന്‍ എന്നിവരാണ് നഗരസഭാ സാരഥികള്‍

