ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയവുമായി ബിജെപി. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ
ഇറ്റാനഗര്‍ കോര്‍പറേഷനിലെ 20 വാര്‍ഡില്‍ അഞ്ചെണ്ണത്തില്‍ എതിരില്ലാതെ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു.ബാക്കി 15 സീറ്റുകളിലും നേരിയ ഭൂരിപക്ഷത്തില്‍ ജെഡിയു സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളാണ് ഇവിടെ ബിജെപി സ്വന്തമാക്കിയത്. പാസിഘട്ട് മുനിസിപ്പല്‍ കൗണ്‍സില്‍ (പിഎംസി) ഭരണവും ബിജെപി പിടിച്ചെടുത്തു. എട്ട് സീറ്റുകളില്‍ ആറ് സീറ്റുകളും നേടിയാണ് കൗണ്‍സില്‍ ഭരണം കോണ്‍ഗ്രസില്‍ നിന്നും ബിജെപി നേടിയെടുത്തത്.
242 ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ 96 പേര്‍ എതിരില്ലാതെ ജയിച്ചു. 8291 ഗ്രാമപഞ്ചായത്ത് സീറ്റില്‍ 5410 സീറ്റിലും 96 ജില്ലാ പഞ്ചായത്ത് സീറ്റിലും 5 കോര്‍പറേഷന്‍ സീറ്റിലും വിജയിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ചുമതല വഹിക്കുന്ന തര തരക് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ബിജെപി വന്‍ നേട്ടം കൊയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

