കൊച്ചി: ഗ്രൂപ്പ് പോര് കോണ്‍ഗ്രസിനെ പിന്തുടരുകയാണ്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, കളമശ്ശേരി, അങ്കമാലി, തൃക്കാക്കര എന്നീ
മു ൻസിപ്പാലിറ്റികളില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ കഴിയാതെ യുഡിഎഫില്‍ പ്രതിസന്ധി തുടരുന്നു. 26-12-2020 ശനിയാഴ്‌ച പരിഹാരം ആകുമെന്നണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എ-ഐ ഗൂപ്പുകള്‍ തമ്മിലുളള കലഹമാണ് ചെയര്‍മാനെ തീരുമാനിക്കാന്‍ കഴിയാത്തതിന്‍റെ കാരണം.
പെരുമ്പാവൂരില്‍ എ ഗ്രൂപ്പിലെ സക്കീര്‍ ഹുസൈനും ഐ ഗ്രൂപ്പിലെ പോള്‍ പാത്തിക്കനും തമ്മിലാണ് തര്‍ക്കം നില നില്‍ക്കുന്നത്. വിട്ടുവീഴ്‌ചക്ക് ഇരുവരും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന് അതില്‍ ഭൂരിപക്ഷം ലഭിക്കുന്ന ആള്‍ക്ക് സ്ഥാനം നല്‍കണമെന്നാണ് നിലവിലെ തീരുമാനം.
കളമശേരിയില്‍ എ ഗ്രൂപ്പിലെ സഹന സാബാജിയും, ഐ ഗ്രൂപ്പിലെ സീമാ കണ്ണനും തമ്മിലാണ് പോര്. പട്ടിക ജാതി സംവരണമുളള പ്രദേശമായതിനാല്‍ മുസ്ലിം ലീഗിനാണ് വൈസ് ചെയര്‍ പേഴ്‌സണ്‍ സ്ഥാനം. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചെങ്കില്‍ മാത്രമേ ഇവിടത്തെ തര്‍ക്കത്തില്‍ ഇളവ് വരൂ.
അങ്കമാലിയില്‍ ഐ ഗ്രൂപ്പിലെ ഷിയോ പോളും, എ ഗ്രൂപ്പിലെ മാത്യൂ തോമസുമാണ് മത്സര രംഗത്തുളളത്. ഇതില്‍ ഷിയോ പോളിനാണ് മുന്‍തൂക്കം. കഴിഞ്ഞ രണ്ട് തവണ ഷിയോ പോളാണ് ചെയര്‍മാനായിരുന്നത്. തൃക്കാക്കരയിലും സ്ഥിതി വിഭിന്നമല്ല. ചെയര്‍ പേഴ്‌സണ്‍ സ്ഥാനം സംബന്ധിച്ചുളള പോര് മുറുകുകയാണ്. പാര്‍ലിമെന്‍ററി പാര്‍ട്ടി തീരുമാനമായിരിക്കും ഇവിടെയും നടപ്പിലാവുക

