ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതക കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറും

കാഞ്ഞാങ്ങാട്‌: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതക കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറും. കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. റഹ്മാനെ കുത്തി കൊലപ്പെടുത്തിയത്‌ യൂത്ത് ലീഗ്‌ മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദാണെന്ന് പൊലീസ്‌ പറഞ്ഞു. കേസില്‍ എംഎസ്‌എഫ്‌ നേതാവും പ്രതിയാണ് ‌. ഇര്‍ഷാദിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തി. അബ്ദുല്‍ റഹ്മാന്‍റേത് ‌ രാഷ്ട്രീയ കൊലപാതകമാണെന്ന്‌ ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു.

ബുധനാഴ്‌ച രാത്രി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അബ്ദുല്‍ റഹ്മാനെ നെഞ്ചില്‍ കുത്തി വീഴ്‌ത്തിയത്‌ താനാണെന്ന് ഇര്‍ഷാദ് ‌ സമ്മതിച്ചു. നെഞ്ചില്‍ ആഴത്തിലേറ്റ മുറിവിനെ തുടര്‍ന്ന്‌ ഹൃദയധമനി തകര്‍ന്നതാണ്‌ റഹ്മാന്‍റെ മരണ കാരണമെന്ന്‌ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോട്ട്‌ പറയുന്നു. കുത്തേറ്റ റഹ്മാന്‍ സംഭവ സ്ഥലത്ത്‌ തന്നെ ചോര വാര്‍ന്ന്‌ മരണപ്പെടുകയായിരുന്നു.

ഇര്‍ഷാദിന്‌ പുറമേ എംഎസ്‌എഫ്‌ മുനിസിപ്പല്‍ പ്രസിഡന്റ്‌ ഹസ്സനും, യൂത്തലീഗ്‌ പ്രവര്‍ത്തകനായ ആഷിറും കൊലപാതകത്തില്‍ പങ്കാളികളാണ്‌. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന്‌ കല്ലൂരാവിയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ അനിഷ്ട സംഭവങ്ങളാണ്‌ റഹ്മാന്റെ കൊലക്ക്‌ കാരണമായി പോലീസ്‌ പറയുന്നത്‌. ഇരുവിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന്റെ കൊലയില്‍ കലാശിക്കുകയായിരുന്നു. സംഭവദിവസം സ്ഥലത്ത് സംഘര്‍ഷം ഉണ്ടായിരുന്നില്ലെന്നും ജില്ലാ പോലീസ്‌ മേധാവി ഡി ശില്‍പ്പ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →