മലപ്പുറം: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കരുളായി മുണ്ടോടന്‍ കല്ലേങ്കാരി നിസാര്‍ ആണ് മരിച്ചത്. ഇന്നലെ (25.12.2020) വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ നിസാര്‍ കുളിക്കാനായ് പുഴയിലേക്ക് പോയതാണ്. രാവിലെ 8 മണിയോടെ വളയംകുണ്ടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റബ്ബര്‍ തോട്ടത്തില്‍ വിറക് ശേഖരിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. സമീപത്ത് ആനയുടെ കാല്‍പ്പാടുകളുണ്ടായിരുന്നു. രാത്രി കാട്ടാനയുടെ അലര്‍ച്ച കേട്ടിരുന്നതായി സമീപ വാസികള്‍ പറയുന്നു. കാട്ടാനകളുടെ വിഹാര കേന്ദ്രമാണിവിടം.
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
