കാബൂള്‍: മാധ്യമ പ്രവര്‍ത്തകന് പിന്നാലെ, അഫ്ഗാനില്‍ മനുഷ്യവകാശ പ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്ഥാനിയെ വെടിവച്ചു കൊന്നു. കൊഹിസ്ഥാന്‍ ജില്ലയിലെ ഹെസ്-ഇ-അവല്‍ പ്രദേശത്ത് വെച്ച് മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാത തോക്കുധാരികള്‍ ഫ്രെഷ്തയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഫ്രെഷ്ത കൊല്ലപ്പെട്ട വിവരം അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ഇന്റലിജന്‍സ് വിഭാഗം വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഫ്ഗാനിസ്ഥാനില്‍ പത്രപ്രവര്‍ത്തകന്‍ റഹ്മത്തുല്ല നിക്സാദും വെടിയേറ്റ് കൊല്ലപ്പെട്ടത്.
അഫ്ഗാനില്‍ മാധ്യമ പ്രവര്‍ത്തകന് പിന്നാലെ മനുഷ്യവകാശ പ്രവര്‍ത്തകയും വെടിയേറ്റ് മരിച്ചു
