ദി ഡീല്‍ ഈസ് ഡണ്‍, ബ്രക്‌സിറ്റിന് ശേഷമുള്ള ആദ്യ കരാറില്‍ ഒപ്പിട്ട് യുകെ

ബ്രസല്‍സ്: ബ്രെക്സിറ്റിനു ശേഷമുള്ള യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വാണിജ്യത്തിനായുള്ള താല്‍ക്കാലിക സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി. ദി ഡീല്‍ ഈസ് ഡണ്‍ എന്നാണ് വ്യാപാരക്കരാറിനുള്ള ധാരണയിലെത്തിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വിറ്ററില്‍ കുറിച്ചത്.യുകെ യൂറോപ്പിന്റെ സഖ്യ കക്ഷിയായും ഒന്നാം നമ്പര്‍ വിപണിയായും തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.”ഈ കരാര്‍ യുകെയുടെ എല്ലാ ഭാഗങ്ങളിലുമുള്ള കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കുമുള്ള മികച്ച വാര്‍ത്തയാണ്. യൂറോപ്യന്‍ യൂണിയനുമായി ഇതുവരെ കൈവരിക്കാത്ത സീറോ താരിഫുകളും സീറോ ക്വാട്ടകളും അടിസ്ഥാനമാക്കി ഞങ്ങള്‍ ആദ്യത്തെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടിരിക്കുന്നത്.’- അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ഒടുവില്‍ ഒരു കരാര്‍ കണ്ടെത്തി,” എന്നായിരുന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്റെ പ്രതികരണം.”ഇത് വളരെ നീണ്ടതും അവസാനിക്കുന്നതുമായ ഒരു പാതയായിരുന്നു, പക്ഷേ അതിന്റെ അവസാനത്തില്‍ ഞങ്ങള്‍ക്ക് നല്ലൊരു ഇടപാടുണ്ട്,” അവര്‍ പറഞ്ഞു. ‘ഒറ്റ മാര്‍ക്കറ്റ് ന്യായമായതും അങ്ങനെ തന്നെ തുടരുകയും ചെയ്യും.’ അവര്‍ വ്യക്തമാക്കി.

യുകെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്ന് പൂര്‍ണമായും പിന്‍മാറാന്‍ ഒരാഴ്ച കൂടി ശേഷിക്കെ വ്യാഴാഴ്ചയാണ് നിര്‍ണായക തീരുമാനം. ഇനി ബ്രിട്ടീഷ്, യൂറോപ്യന്‍ പാര്‍ലമെന്റുകള്‍ ഈ കരാര്‍ വോട്ടെടുപ്പിലൂടെ അംഗീകരിക്കണം. ഡിസംബര്‍ 30ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കും.

Share
അഭിപ്രായം എഴുതാം