ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം 5,000 ആയി വര്‍ധിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 5,000 ആയി വര്‍ധിപ്പിച്ച ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വസ്തുതകളും സാഹചര്യങ്ങളും വിലയിരുത്താതെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

തീര്‍ഥാടകരുടെ എണ്ണം ഉള്‍പ്പെടെയുള്ളതില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ചീഫ്സെക്രട്ടറി അധ്യക്ഷനായ ഉന്നതസമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാരാന്ത്യത്തില്‍ 3,000പേര്‍ക്കും മറ്റ് ദിവസങ്ങളില്‍ 2,000 പേര്‍ക്കും പ്രവേശനം അനുവദിക്കാമെന്ന് തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →