അഫ്ഗാനിസ്ഥാൻ, കമ്പോഡിയ, മ്യാന്മാർ, ഫിലിപ്പൈൻസ്, ശ്രീലങ്ക, ഉസ്ബക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിമാരെയും, ഡെൻമാർക്ക്, ഇറ്റലി, നെതെർലാൻഡ്‌സ്, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലുള്ള നയതന്ത്രജ്ഞരെയും, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധൻ അഭിസംബോധന ചെയ്തു. ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര മേളയോടനുബന്ധിച്ച് നടന്ന കോൺക്ലേവിൽ ആണ് മന്ത്രി അഭിസംബോധന നടത്തിയത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വൈജ്ഞാനിക സാമ്പത്തികരംഗത്തെ സഹകരണത്തിന് പ്രധാന അടിത്തറയായ ശാസ്ത്രസാങ്കേതികവിദ്യയുടെ വൈദഗ്ധ്യം സ്വാംശീകരിക്കാൻ നാം പഠിച്ചതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ശാസ്ത്രസാങ്കേതിക മന്ത്രാലയവും ഭൗമശാസ്ത്ര മന്ത്രാലയവും ലോകമെമ്പാടുമുള്ള 44 രാജ്യങ്ങളുമായി സഹകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു. ഈ സഹകരണം അക്കാദമിക് ഗവേഷണ മേഖലയിലും, വിഭവശേഷി വികസനത്തിനും സഹായിക്കും.
ഇന്ത്യയുടെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളെ ഉസ്ബക്കിസ്ഥാൻ മന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയുമായി വാക്സിൻ വികസനത്തിൽ സഹകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ, മ്യാന്മാർ, ഫിലിപ്പൈൻസ്, കമ്പോഡിയ എന്നിവിടങ്ങളിലെ മന്ത്രിമാർ അവരുടെ രാജ്യത്ത് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വികസനത്തിനും, ശാസ്ത്ര സാങ്കേതിക രംഗത്തെ സഹകരണത്തിനും, വിദ്യാർഥികൾക്ക് ഇന്ത്യയിൽ ഉപരിപഠനത്തിന് സ്കോളർഷിപ്പിനും, ഇന്ത്യയുടെ സഹകരണം അഭ്യർത്ഥിച്ചു.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1683353