ലൈഫ്‌മിഷന്‍ ഭൂമി ആര്‍ക്കും കൈമാറിയിട്ടില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ലൈഫ്‌ മിഷന്‍ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഭൂമി ആര്‍ക്കും കൈമാറിയിട്ടില്ലെന്നും ഭവന രഹിതര്‍ക്ക്‌ ഈ ഭൂമിയില്‍ വീട്‌ നിര്‍മ്മിച്ചുനല്‍കനാണ്‌ കരാര്‍ എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ലൈഫ്‌ മിഷന്‍ പദ്ധതി വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചാണെന്ന സിബിഐ കേസില്‍ നിന്ന്‌ ഒഴിവാക്കാന്‍ ലൈഫ്‌ മിഷന്‍ സിഇഒ, യു.വി ജോസ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ സര്‍ക്കാരിന്റെ വിശശദീകരണം. നേരത്തെ ഹര്‍ജിപരിഗണിച്ചപ്പോള്‍ യുഎഇ കോണ്‍സുലേറ്റുമായുളള ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ഭൂമി മൂന്നാമതൊരു കക്ഷിക്ക്‌ കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നും ഇത്‌ വിശദീകരിക്കണമന്നും സിംഗിള്‍ ബെഞ്ച്‌ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ്‌ ഭൂമി ആര്‍ക്കും കൈമാറിയിട്ടില്ലെന്നും കെട്ടിട നിര്‍മ്മാണത്തിനുളള അനുമതിയാണ്‌ നല്‍കിയതെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ കെവി വിശ്വനാഥന്‍ വിശദീകരിച്ചത്‌.

കേസ്‌ റദ്ദാക്കണമെന്ന യണിടാക്ക്‌ എംഡി സന്തോഷ്‌ ഈപ്പന്റെ ഹര്‍ജിയും, അന്വേഷണത്തിനുളള സ്റ്റേ നീക്കാന്‍ സിബിഐ നല്‍കിയ ഹര്‍ജിയുമടക്കം ഹൈക്കോടതി പരിഗണിച്ചു. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന്‌ ഹര്‍ജികള്‍ ക്രിസ്മസ്‌ അവധിക്കുശേഷം വിധിപറയാന്‍ മാറ്റി.വിധി വരുന്നതുവരെ സ്റ്റേ നീട്ടിയിട്ടുമുണ്ട.്‌

തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിലാണ്‌ സിബിഐ കേസെടുത്തത്‌. പരാതിക്കാരനായ അനില്‍ ‌ അക്കര മഢഞ്ഞപിത്തക്കാരനെ പോലെ കുറ്റം കണ്ടെത്തുക മാത്രമാണെന്നും , വടക്കാഞ്ചേരിയില്‍ ഒരു വര്‍ഷം കൊണ്ട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ്‌ നിര്‍ദ്ദേശിച്ചത്‌. ഭവന രഹിതര്‍ക്ക്‌ വീട്‌ നല്‍കുന്നതിനുളള പദ്ധതിയാണിെതന്നും വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ലൈഫ്‌ മിഷന്‍ വരില്ലെന്നും കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന്‌ അഴിമതി നിരോധന നിയമവും വിദേശ സഹായ നിയന്ത്രണ നിയമവും കൂട്ടി കുഴക്കാനാണ്‌ സിബിഐ ശ്രമിക്കുന്നതെന്നും ആണ്‌ സര്‍ക്കാരിന്റെ വാദം. .

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്‌ അന്വേഷണം എന്നത്‌ അന്വേഷണ ഏജന്‍സിയുടെ വിവേചനാധികാരമാണ്‌ . ഇത്‌ തടയുന്നത്‌ രാജ്യത്തിന്റെ സാമ്പത്തീക തല്‍പ്പര്യത്തെയാണ് ബാ ധിക്കുന്നത്‌. കേസെടുത്തത്‌ രാഷ്ട്രീയനേട്ടത്തിന്‌ വേണ്ടിയാണെന്ന വാദം കോടതി കണക്കിലെടുക്കരുതെന്നും കേന്ദസര്‍ക്കാരിന്‌ വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വാദിച്ചു. രാഷ്ട്രീയപരമായ കാരണങ്ങള്‍ കേസിലുണ്ടോയെന്നും ഇത്തരം ആരോപണങ്ങള്‍ക്ക്‌ അടിസ്ഥാനമുണ്ടോയെന്നും കോടതിക്ക് ‌പരിശോധിക്കാനാവുമെന്നും സിംഗിള്‍ ബെഞ്ച്‌ വാക്കാല്‍ പറഞ്ഞു. എന്നാല്‍ അന്വേഷണം ലക്ഷ്യമിടുന്നത്‌ സര്‍ക്കാരിനെയല്ലെന്നും എന്നിട്ടും സര്‍ക്കാര്‍ എന്തിനാണ്‌ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നുമണ്‌ സിബിഐ ചോദിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →